ഏഴുകോടി അക്കൗണ്ടുകള്‍ പൂട്ടിച്ച് ട്വിറ്റര്‍

0
A Twitter logo is seen on a computer screen on November 20, 2017. (Photo by Jaap Arriens/NurPhoto via Getty Images)

ന്യൂയോര്‍ക്ക്: ഇരുപത് മാസത്തിനിടയില്‍ ഏഴുകോടി അക്കൗണ്ടുകള്‍ പൂട്ടിച്ച് ട്വിറ്റര്‍. വ്യാജന്മാരെ തടയുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതിന് പുറമേ ഒരു കോടി 30 ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. . സംശയം തോന്നുന്ന അക്കൗണ്ടുകളോട് ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്താന്‍ ആവശ്യപ്പെടും. ഇതില്‍ പരാജയപ്പെടുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും വേരിഫൈ ചെയ്യുന്ന അക്കൗണ്ടുകള്‍ പുനസ്ഥാപിച്ച് നല്‍കുകയും ചെയ്യും.

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യമായ ഇടപെടലുകള്‍ ഉറപ്പിക്കാനാണ് ട്വിറ്റര്‍ കൂടുതല്‍ ക്ലീനിങ് പ്രോസസ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നീക്കം ചെയ്യപ്പെടുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്നാണ് ട്വിറ്റര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 ന്‍റെ ആദ്യ മൂന്ന് മാസത്തില്‍ ഫെയ്‌സ്ബുക്ക് നടത്തിയ ശുദ്ധികലശത്തില്‍ നീക്കം ചെയ്യപ്പെട്ടത് 583 മില്യണ്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ്. തീവ്രവാദ അനുകൂല പ്രചരണങ്ങള്‍, വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍, ലൈംഗിക അതിക്രമങ്ങള്‍ ചിത്രീകരിച്ചവ തുടങ്ങി കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് ലംഘിച്ച അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ എല്ലാ ദിവസവും തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആകെ അക്കൗണ്ടുകളുടെ മൂന്ന് മുതല്‍ നാല് ശതമാനം ഇപ്പോഴും വ്യാജ അക്കൗണ്ടുകളാണെന്നും ഫേസ്ബുക്ക് സമ്മതിക്കുന്നുണ്ട്.

Leave a Reply