റീയംകെർ (കംബോഡിയൻ രാമായണം)

0

ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ അവലംബിച്ച് കംബോഡിയായിലെ ഖ്മർ ഭാഷയിലെ ഇതിഹാസകാവ്യമാണ് റീയംകെർ അഥവാ രാമകീർത്തി എന്ന കംബോഡിയയിലെ രാമായണം. റിയാംകെർ എന്ന പദത്തിനും രാമന്റെ കീർത്തി എന്നാണർത്ഥം.ഇതു ഹിന്ദു ആശയങ്ങൾ ബുദ്ധമത കഥയിൽ കടം കൊണ്ട് ലോകത്ത്, നന്മയും തിന്മയും തമ്മിലുള്ള സന്തുലനം കാണിക്കുന്നു. ഇതിഹാസം വെറുതെ പുനഃക്രമീകരണം നടത്തുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്, അതിലുപരി, റിയാംകെർ രാജകീയ ബാലെയുടെ ആകെ വീക്ഷണഗതിയാണ്. കംബോഡിയായിലെ വിവിധ ഉൽസവങ്ങളിൽ അരങ്ങേറുന്ന നൃത്തരൂപങ്ങളിലുള്ള ഈ ഇതിഹാസത്തിന്റെ ചിത്രീകരണം, ഖ്മർ ജനതക്കിടയിൽ വളരെ പ്രശസ്തമാണ്. ഖ്മർ ശൈലിയിൽ റിയംകെറിൽ നിന്നുള്ള രംഗങ്ങൾ രാജകൊട്ടാരത്തിന്റെ ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നു. ആങ്കോർവാട് ക്ഷേത്രത്തിലും ബൻഡൈ ശ്രീ ക്ഷേത്രത്തിലും ഇതിനു മുൻപുള്ളവ കൊത്തിവച്ചിരിക്കുന്നു.

മറ്റു തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളിലേതു പോലെ കംബോഡിയായിലെ രാമകഥയും സാഹിത്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. പക്ഷെ,എഴുത്തിലും നൃത്തനാടകത്തിലും ചിത്രകലയിലും തുടങ്ങി എല്ലാ കംബോഡിയൻ കലകളിലേയ്ക്കും പടർന്നിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിനു മുമ്പ് രചിക്കപ്പെട്ട, എല്പോക് ആങ്കൊർ വാട് (ആങ്കൊർ വാടിന്റെ കഥ)എന്ന മറ്റൊരു ഇതിഹാസത്തിൽ, അതിഭീമാകാരമായ ആങ്കൊർ വാടിനെ വിവരിക്കുന്നു. ഇതിലെ റിലീഫുകളീൽ രാമായണകഥകൾ ചിത്രീകരിച്ചിരിക്കുന്നു.

ചരിത്രം

ഹിന്ദു മതത്തെപ്പോലെ, രാമായണം തെക്കു കിഴക്കൻ ഏഷ്യയിലെത്തിയത്, തെക്കേ ഇന്ത്യയിൽ നിന്നുമാണ്. പക്ഷെ,ആ കഥയുടെ പുനരാഖ്യാനത്തിൽ, ബുദ്ധമതത്തിന്റെ സ്വാധീനം സൂചിപ്പിക്കുന്നു.

രാമായണത്തെപ്പോലെ, ഇതും നീതിയേയും സദാചാര നിഷ്ഠയേയും പ്രതിധാനം ചെയ്യുന്ന മുഖ്യ കഥാപാത്രങ്ങളായ യുവരാജനായ രാമന്റെയും രാജ്ഞി, സീതയുടേയും ഒരു തത്ത്വശാസ്ത്രപരമായ അന്യോപദേശകഥയാണ്. വിഷ്ണുവിന്റെ അവതാരമാണ് പ്രിയ റിയാം എന്ന് അറിയപ്പെടുന്നെങ്കിലും ഇന്ത്യയിലെ രാമായണത്തിലേതിൽ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെയും മറ്റു കഥാപാത്രങ്ങളുടെയും സ്വഭാവം സാധാരണ മനുഷ്യരുടേതായാണ് ചിത്രീകരിച്ചിരിക്കുന്നത്. റിയാംകെർ യഥാർത്ഥ രാമായണകഥയുമായി ചില കാര്യങ്ങളിൽ വ്യത്യസ്തമാണ്. ഹനുമാൻ, സൊവന്ന മക് ച്ച എന്നീ കഥാപാത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യവും കൂടുതൽ രംഗങ്ങളും ചേർത്തിട്ടുണ്ട്.

Leave a Reply