രാമകീൻ (തായ്‌ലന്റിന്റെ ദേശീയ ഇതിഹാസമായ രാമകീൻ)

0

തായ്‌ലന്റിന്റെ ദേശീയ ഇതിഹാസമാണ് രാമകീൻ. ഹിന്ദു ഇതിഹാസമായ രാമായണത്തിൽ നിന്നാണ് ഇതുണ്ടായത്.

1767ൽ തായ് ലന്റിലെ അയുത്തയ തകർന്നപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന രാമായണത്തിന്റെ വിവിധ തരത്തിലുള്ള അനേകം പ്രതികൾ നഷ്ടപ്പെട്ടുപോയി. ഇപ്പോൾ മൂന്നുതരത്തിലുള്ള രാമകീനുകൾ ലഭ്യമാണ്. 1797ൽ അന്നത്തെ തായ് ലന്റ് രാജാവായിരുന്ന രാമ I ന്റെ നേതൃത്വത്തിൽ പണ്ഡിതന്മാർ തയാറാക്കിയതാണ് ഇതിൽ ഒരു രാമായണം. അദ്ദേഹത്തിന്റെ പിൻഗാമിയായ രാമ II രാജാവ് തന്റെ പിതാവിന്റെ രാമായണപുസ്തകം നാടകരൂപത്തിൽ പുനരവതരിപ്പിച്ചു. ഇന്ന് രാമായണം തായ് ലന്റിലെ സാഹിത്യത്തേയും കലയേയും നാടകത്തേയും വളരെയേറെ സ്വാധീനിച്ചിരിക്കുന്നു.

വാല്മീകി എഴുതിയ രാമായണം ഹിന്ദുമതത്തിലെ പുണ്യഗ്രന്ഥമായി കരുതിവരുന്നു. ഇതിന്റെ രചനാകാലം പല പുരാവസ്തുവിദഗ്ദ്ധരും ചരിത്രകാരന്മാരും ബി. സി. ഇ നാലാം നൂറ്റാണ്ടായി കണക്കാക്കുന്നു. മനുഷ്യന്റെ ജീവിതത്തിൽ ദെവന്മാർ സ്വാധിനം ചെലുത്തുന്നതാണ് പ്രതിപാദ്യം. ഇന്ത്യയിലെ പല പ്രദേശങ്ങളിലാണീ കഥയുടെ പശ്ചത്തലം. ഇന്ത്യയിൽ രാമായണവുമായി ബന്ധപ്പെട്ട അനേകം സ്ഥലങ്ങൾ കാണാം. രാമന്റെ ജന്മസ്ഥലം, അദ്ദേഹത്തിന്റെ കൊട്ടാരം, ശ്രിലങ്കയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയിലുള്ള വിവിധ സ്ഥലങ്ങൾ. ശ്രീവിജയവുമായും ഖമർ രാജ്യവുമായും (ഫുനാൻ, ആങ്കോർവ്യാപാരബന്ധം സ്ഥപിച്ചിരുന്ന ഇന്ത്യൻ വ്യാപാരികളിലൂടെയും ആ വഴി അവിടെയെത്തിയ പണ്ഡിതന്മാരിലൂടെയുമാണ് രാമായണം തെക്കുകിഴക്കൻ ദേശത്ത് എത്തിയത്. ഈ രാജ്യങ്ങളുമായി അന്നത്തെ ഭാരതത്തിന് അടുത്ത സാംസ്കാരികബന്ധമാണുണ്ടായിരുന്നത്.

ആദ്യ സഹസ്രാബ്ദത്തിന്റെ അവസാനകാലത്താണ് തായ് ജനങ്ങൾ രാമായണ ഇതിഹാസം തങ്ങളുടേതാക്കിയത്. തായ്ലാന്റിലെ സുഖോതായ് രാജ്യത്തെ എറ്റവും പഴയ രേഖകൾ പതിമൂന്നാം നൂറ്റാണ്ടിലേതാണ്. ഇതിൽ രാമായണത്തിലെ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഇതിഹാസത്തിന്റെ കഥകൾ ഉൾപ്പെടുത്തിയാണ് തായ് ലാന്റുകാർ നിഴൽനാടകം (Thai: หนัง, Nang) നടത്തുന്നത്. ഇന്തോനേഷ്യയിൽ നിന്നുമാണ് അവർ ഇതു സ്വീകരിച്ചത്. തോലുകൊണ്ടാണ് പാവക്കൂത്ത് നടത്തുക. കാണികൾ ഇതു കാണിക്കുന്ന തട്ടിയുടെ മറുവശത്തിരിക്കും.

അയുത്തയ (അയോധ്യ) രാജ്യത്തിന്റെ കാലത്ത് പതിനെട്ടാം നൂറ്റാണ്ടിലാണ് രാമായണത്തിന്റെ തായ് രൂപം എഴുതപ്പെട്ടത്. സുഖോതായ് രാജ്യത്തിന്റെ അന്ത്യത്തോടെയായിരുന്നു ഇത്. 1767ൽ അയുത്തയ ബർമ്മാക്കാർ ആക്രമിച്ചപ്പോൾ ഈ ഇതിഹാസത്തിന്റെ മിക്ക പ്രതികളും നശിച്ചുപോയി.

തായ് ലാന്റിൽ ഇന്നും ഭരിച്ചുവരുന്ന ചക്രി രാജവംശത്തിലെ രാമരാജാവിന്റെ (King Rama I -1736–1809) ശ്രമഫലമായാണ് ഇന്നു കാണുന്ന രാമായണ രൂപം തയ്യാറാക്കിയത്. 1797 നും 1809നും ഇടയിൽ രാമാ 1 രാജാവിന്റെ നേതൃത്വത്തിൽ ഇന്നത്തെ തായ് രാമായണം ഭാഗങ്ങൾ എഴുതപ്പെട്ടു. ഈ രാജാവിന്റെ കാലത്തു തന്നെയാണ് ബാങ്കോക്കിലെ തായ് ഗ്രാൻഡ് പാലസ് നിർമ്മിച്ചത്. ഇവിടത്തെ മരതകബുദ്ധന്റെ ക്ഷേത്രത്തിൽ രാംകീനിലെ അനേകം സന്ദർഭങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

രാമാ II (1766–1824) തന്റെ പിതാവിന്റെ പാരമ്പര്യം കൂടുതൽ ഉജ്ജ്വലമാക്കി. ഖോൺ നാടകം എന്ന കലാരൂപത്തിൽ രാമയണസന്ദർഭങ്ങൾ അദ്ദേഹം ഉൾപ്പെടുത്തി പ്രചരിപ്പിച്ചു. ഇവിടെ ഹനുമാന് കൂടുതൽ പ്രാധാന്യം നൽകി ഈ കഥ ഒരു ശുഭപര്യവസായിയാക്കി മാറ്റി.

രാംകീൻ അതിന്റെ തായ് ലാന്റിലെ തുടക്കം മുതലേ അവിടത്തെ സംസ്കാരത്തിന്റെ ഭാഗമായി മാറി. തായ് സാഹിത്യത്തിലെ മാസ്റ്റർപീസായി രാമാ 1 രാജാവിന്റെ ഈ കാവ്യം മാറി. ഇത് ഇപ്പോഴും വായിക്കപ്പെടുകയും അവിടത്തെ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്തുവരുന്നു.

1989ൽ സത്യവ്രത് ശാസ്ത്രി രാംകീൻ സംസ്കൃതഭാഷയിലേയ്ക്കു രാമകീർത്തിമഹാകാവ്യം എന്ന പേരിൽ വിവർത്തനം ചെയ്തു. 25 സർഗ്ഗവും 1200 വരികളും ഇതിനുണ്ടായിരുന്നു.

രാമായണത്തിനു സമാനമാണ് രാംകീന്റെ ഉള്ളടക്കവും. അയുത്തയയിലെ സംസ്കാരം അനുസരിച്ച്, പ്രാ നരൈ (വിഷ്ണുവിന്റെ തായ് പുനർജന്മം നാരായൺ എന്നും അറിയപ്പെടുന്നു എന്നോർക്കുക) പുനർജ്ജനിച്ചതാണു പ്രാ രാം. പ്രധാന കഥാപാത്രങ്ങൾ

ദൈവങ്ങൾ

ഫ്രാ നാരായ്/വിത്സനു (നാരായണ/വിഷ്ണു)
ഫ്രാ ഇസുരാൻ
ഫ്രാ ഫ്രൊം (ബ്രഹ്മ) –
ഫ്രാ ഉമാ തേവി (ഉമ/പാർവതി)
ഫ്രാ ലക്സമി (ലക്ഷ്മി)
ഫ്രാ ഇൻ (ഇന്ദ്ര) – തേവദാകളുടെ രാജാവ്.
മലി വാറട്
ഫ്രാ അതിത് (ആദിത്യ അല്ലെങ്കിൽ സൂര്യ)
ഫ്രാ ഫായ് (വായു)ഹനുമാന്റെ പിതാവ്.
ഫ്രാ വിത്സവകമ്/വിത്സനുകമ് (വിശ്വകർമൻ) – ദേവശിൽപ്പി. ഹനുമാൻ കത്തിച്ച ശേഷം ലങ്ക പുനർനിർമ്മിച്ചു.

മനുഷ്യകഥാപാത്രങ്ങൾ

ഫ്രാ രാം (രാമ) അയുത്തയയിലെ റ്റൊസരോതിന്റെ മകൻ. ഫ്രാ നരായ് യുടെ പുനർജ്ജന്മം.
നങ് സിദ (സീത) – ഫ്രാ രാം ന്റെ ഭാര്യ. വിശുദ്ധിയുടെയും പാതിവൃത്യത്തിന്റെയും മാതൃകാരൂപം. നങ് ലക്ഷ്മിയുടെ പുനർജ്ജന്മം.
ഫ്രാ ലക് (ലക്ഷ്മൺ) ഫ്രാ ഫ്രൊത് (ഭരത) ഫ്രാ സത്രുത് (ശത്രുഗ്നൻ) – രാമന്റെ സഹോദരങ്ങൾ.
തൊത്സറോത് (ദശരത) – അയുത്തയായിലെ രാജാവ്. രാമന്റെ പിതാവ്.
നങ് കഒസുരിയ (കൗസല്യ) – തൊത്സറോത് ഇന്റെ ഒരു ഭാര്യ. രാമന്റെ മാതാവ്.
നങ് കൈയകേസി (കൈകേയി) – തൊത്സറോത് ഇന്റെ ഒരു ഭാര്യ. ഫ്രാ ഫ്രൊത് ന്റെ മാതാവ്.
നങ് സമുത്-തെവി (സുമിത്ര) – തൊത്സറോത് ഇന്റെ ഒരു ഭാര്യ. ഫ്രാ ലക് ഫ്രാ സത്രുത് എന്നിവരുടെ അമ്മ.

പ്രാ രാമന്റെ സഖ്യ കക്ഷികൾ

ഹനുമാൻ
പാലി തിറാത്(ബാലി)
സുക്രീപ് (സുഗ്രീവൻ)
ഒങ്കൊത് (അംഗത)
ഫിഫെക് (വിഭീഷണ)
ചൊംഫുഫാൻ (ജാംബവാൻ)

ഫ്രാ രാമന്റെ ശത്രുക്കൾ

തൊത്സകൻ(ദശകണ്ഠ -രാവണ)
ഇന്തരചിത്(ഇന്ദ്രജിത്)
കുംഫകൻ (കുംഭകർണ)
മൈയറാപ്
കൊർന് (ഖര)

Leave a Reply