ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്‍റെ റിലീസ് കോടതി തടഞ്ഞു

0

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്‍റെ റിലീസ് കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ഏദന്‍ എന്ന മലയാളച്ചിത്രത്തിന്‍റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി. റോഡ് മൂവി വിഭാഗത്തിലെത്തുന്ന കാർവാനിൽ ഇർഫൻ ഖാനൊപ്പമാണ് ദുൽഖർ പ്രധാനവേഷത്തിലെത്തുന്നത്.

മുംബൈയിൽനിന്ന് കേരളത്തിലേക്ക് റോഡുമാർഗം മൃതദേഹവുമായുള്ള യാത്രയാണ് കാർവാനിൻറെ ഇതിവൃത്തം. ദുൽഖറിന്‍റെ അവിനാഷ് എന്ന കഥാപാത്രത്തിനൊപ്പംസഞ്ചരിക്കുന്ന, ഷൗക്കത്തിൻറെവേഷത്തിൽ ഇർഫാൻഖാനുമുണ്ട്. ഇവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പെൺകുട്ടിയുടെവേഷമാണ്, സിനിമയില്‍ അരങ്ങേറ്റംകുറിക്കുന്ന മിഥില പാൽക്കറിന്. മൂവരും ചേരുമ്പോൾ മാറിപോയ മൃതദേഹവും വഹിച്ചുളള യാത്ര രസകരമാകുന്നു.

ആകർഷ് ഖുറാന സംവിധാനംചെയ്യുന്ന ചിത്രത്തിൻറെ നിർമാണം റോണി സ്ക്രൂവാലയാണ്. ചിത്രത്തിൽ കേരളത്തിനും വലിയസ്ഥാനമുണ്ട്. റിലീസിന് മുന്നോടിയായി, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നടന്ന സിനിമാപ്രചാരണപരിപാടികളിൽ ‘ബോളിവുഡിലേക്ക് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ’ എന്ന വിശേഷണത്തിലാണ് ദുൽഖറിനെ അവതരിപ്പിച്ചത്.

Leave a Reply