ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സിന്ധുവിന് വെള്ളി

0
Rio de Janeiro: Silver medalist V. Sindhu Pusarla of India, greets gold medalist Carolina Marin of Spain after their Singles Badminton competition on Day 14 of the Rio 2016 Olympic Games at Rio de Janeiro, Brazil on Friday. PTI Photo by Atul Yadav (PTI8_19_2016_000304b)

നാൻജിങ്: ഇന്ത്യയുടെ പി.വി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അടിതെറ്റി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്കോർ: 19-21, 21-10.

ആദ്യ ഗെയിമിൽ ഓരോ പോയിന്റിനും ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു ഒരുവേള 4-3 എന്ന സ്കോറിൽ ലീഡെടുക്കുകയും ചെയ്തു. എന്നാൽ, തീർത്തും ഏകപക്ഷീയമായാണ് സിന്ധു രണ്ടാം ഗെയിം വിട്ടുകൊടുത്തത്. ഒരിക്കൽപ്പോലും മരിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. നാൽപത്തിയഞ്ച് മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോൽവി. കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു.

മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്. 2014ൽ കോപ്പൻഹേഗനിലും 2015ൽ ജക്കാർത്തയിലുമാണ് മരിൻ ഇതിന് മുൻപ് ലോക കിരീടം നേടിയത്. 2015ൽ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു മരിൻ സ്വർണം നേടിയത്.

Leave a Reply