പാക് സിനിമാ താരം രേഷ്മ വെടിയേറ്റ് കൊല്ലപ്പെട്ടു: നാലാം ഭാര്യയായ രേഷ്മയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് എന്ന് സംശയം

0

പാക്കിസ്ഥാനിലെ ഗായികയും നടിയുമായ രേഷ്മയെ വെടിവെച്ച് കൊലപ്പെടുത്തി. ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഭര്‍ത്താവിന്റെ നാലാം ഭാര്യയായിരുന്നു രേഷ്മ. നൗഷേരാ കലന്‍ പ്രവിശ്യയിലെ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ വെച്ചാണ് രേഷ്മയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രേഷ്മയുടെ സഹോദരന്റെ കൂടെ ഹക്കീമാബാദിലായിരുന്നു താമസിച്ചിരുന്നത്. രേഷ്മയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും തുടര്‍ന്ന് ഭര്‍ത്താവ് രേഷ്മയുടെ വീട്ടില്‍ കയറി രേഷ്മയെ വെടിവെക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പാഷ്‌തോ ഭാഷയിലുള്ള രേഷ്മയുടെ ഗാനങ്ങള്‍ പ്രസിദ്ധമായിരുന്നു. ഗാനങ്ങള്‍ ആലപിക്കുന്നത് കൂടാതെ നാടകമായ ‘സൊബുല്‍ ഗൊലൂന’യിലും രേഷ്മ അഭിനയിച്ചിട്ടുണ്ട്. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ കലാകാരികള്‍ക്കെതിരെ ഇത് 15ാമത്തെ അക്രമ സംഭവമാണിത്. ഇതിന് മുമ്പ് ഫെബ്രുവരി 3ന് ഒരു സ്വകാര്യ പാര്‍ട്ടിയില്‍ വരാന്‍ വിസമ്മതിച്ച സുന്‍ബുല്‍ എന്ന നടിയെ ഒരാള്‍ വെടിവെച്ചുകൊന്നിരുന്നു.

Leave a Reply