ക്രിസ്ത്യാനികൾ രാജ്യ സുരക്ഷക്ക് ഭീക്ഷിണി:- കമ്മ്യുണിസ്റ്റ് സർക്കാർ!

0

ബിജു തെക്കേടത്ത്

ചൈനയുടെ സുരക്ഷിതത്തിന് ക്രിസ്ത്യൻ മതത്തിന്റ വളർച്ച ഭീഷിണിയാണ്. അതുകൊണ്ട് പള്ളികൾ പൊളിച്ചുനീക്കുന്നു. ചൈനയിലെ ഹാനാൻ പ്രവശ്യയിലാണ് നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റ് സർക്കാരിന്റെ ക്രിസ്ത്യൻവിരുദ്ധ നീക്കം. പള്ളികൾ തകർക്കുകയും ബൈബിളുകൾ പിടിച്ചെടുക്കുകയും ചെയ്തു. 1982 നുശേഷമുള്ള വൻ അടിച്ചമർത്തലാണ് ചൈനയിലെ മതവിശ്വാസികൾ നേരിടുന്നത്. തകർത്ത പള്ളികളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള കുരിശും യേശുവിന്റ ചിത്രങ്ങളും പിടിച്ചെടുക്കുകയും കത്തിക്കുകയും ചെയ്തു. കുരിശിനു പകരം ചൈനാ കമ്മ്യുണീസ്റ്റ പാർട്ടിയുടെ പതാകയും യേശുവിന്റ ചിത്രത്തിനു പകരം ചൈനീസ് പ്രസിഡന്റ ക്ഷിജിപിംഗിന്റ ചിത്രം വക്കണമെന്നും ഉത്തരവിട്ടു. ഹനാൻ പ്രവശ്യയിലെ ക്രിസ്ത്യൻ ജനസംഖ്യ ഉയരുന്നത് രാജ്യത്തിന്റ സുരക്ഷക്ക് ഭീഷിണി ആണെന്നാണ് കമ്മ്യുണീസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ! മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തനായ കമ്മ്യൂണീസ്റ്റ് നേതാവാണ് ക്ഷിജിൻപിംഗ്. അദ്ദേഹത്തിന്റ കീഴിൽ ശക്തമായ അടിച്ചമർത്തലാണ് ക്രിസ്ത്യാനികളും മുസ്ലീമുകളും നേരിടുന്നത്. 1982ൽ മതസ്വാതന്ത്രം നൽകാം എന്ന ഭരണഘടനയിൽ അംഗീകരിച്ചിരുന്നെങ്കിലും ഒരു ഏകാധിപതിയെ പോലെ ആണ് കമ്മ്യുണീസ്റ്റ് ഭരണകൂടം പെരുമാറുന്നത്.

Leave a Reply