ഇന്ത്യയെ വിഭജിച്ചത് നെഹ്രുവിന്റ സ്വാർത്ഥത:- ദലൈലാമ

0

നെഹ്രുവിന്റ പിടവാശിയാണ് ഇന്ത്യാവിഭജനത്തിന് കാരണമായത് എന്ന് റ്റിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. ജിന്നക്ക് പ്രധാനമന്ത്രി പദം നൽകിയ ഒരു ഒത്തുതീർപ്പിനും ജവഹർലാൽ നെഹ്രു തയ്യാറായിരുന്നില്ല. മഹാത്മാ ഗാന്ധിക്ക് ജിന്നയെ പ്രധാനമന്തിയാക്കാൻ സമ്മതമായിരുന്നു. എന്നാൽ ആദ്യ ഭാരത പ്രധാനമന്ത്രി താനായിരിക്കണം എന്ന നെഹ്രുവിന്റ സ്വാർത്ഥതയാണ് ഇന്ത്യയെ വിഭജിക്കാൻ കാരണമായത്. ഗോവയിലെ ശാഖാലിയിൽ ഗോവൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികളുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ആത്മീയ ആചാര്യൻ ഇങ്ങനെ പ്രതികരിച്ചത്. നെഹ്രു പ്രധാനമന്ത്രി ആയിരിക്കുമ്പോളായിരുന്നു 1958 ൽ ദലൈലാമ രാഷ്ട്രീയ അഭയംതേടി തിബറ്റിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയത്. അന്ന് ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ പാകിസ്ഥാനും ബംഗ്ളാദേശും ഉൾപ്പെടുന്ന അതി ബൃഹത്തായ രാജ്യമാകുമായിരുന്നു. ചിലപ്പോൾ വ്യക്തികൾ വിവേകം കൊണ്ടല്ല വികാരം കൊണ്ടാണ് തീരുമാനമെടുക്കുന്നത്. ഇത് അവർക്കും നാടിനും നാശമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply