ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ രാജ്നാഥ് സിങ് കേരളത്തിലെത്തും

0
New Delhi: Union Home Minister Rajnath Singh after a Cabinet meeting at South Block in New Delhi on Thursday. PTI Photo by Subhav Shukla(PTI10_27_2016_000056B)

ന്യൂഡൽഹി: ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. രാവിലെ 12:30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തിയശേഷം ദുരിതാശ്വാസ ക്യാംപുകളും റോഡ് മാർഗം സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. വൈകുന്നേരം അദ്ദേഹം ഡൽഹിക്കു തിരിക്കും.

കേരളം നേരിടുന്നത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലല്ല കാര്യമെന്നും അതിലുമപ്പുറമായി കേന്ദ്രം ഇടപെടൽ നടത്തുന്നതിലാണ് കാര്യമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കേന്ദ്രം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതായും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ പ്രളയസാഹചര്യം ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

Leave a Reply