തേക്കടിയിലേക്ക് യാത്ര പോകാം

0

ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താല്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ കാണാന്‍ കഴിയും. ബോട്ട് സവാരി കൂടാതെ ബാംബൂ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ ഇത് കൂടാതെ മറ്റു നിരവധി ആക്റ്റിവിറ്റികളും ഉണ്ട്. നാച്വറല്‍ വോക്കിംഗ്, ഗ്രീന്‍ വോക്കിംഗ്, ക്ലൗഡ് വോക്കിംഗ് എന്നിവയാണ് ഇവയില്‍ ചില ആക്റ്റിവിറ്റികള്‍.

Leave a Reply