ഇടക്കല്‍ ഗുഹയിലേക്ക് ഒരു യാത്ര പോകാം …..

0

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടക്കല് .ദൈവത്തിന്റെ തൂവല് സ്പര്‍ശം പതിഞ്ഞ ഒരു കൊച്ചു ഗ്രാമം…അവിടെയാണ് ജില്ലയിലെ ഏറ്റവും വലിയ മലയായ അമ്പുകുത്തി മല .പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകൾ ഈ മലയിലുണ്ട്. ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി ഇടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. പ്രകൃതി നിർമ്മിതമായ മൂന്നു മലകൾ ഇവിടെയുണ്ട്.
മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാർ ഇട്ട റോഡാണ്. മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും. ഗുഹകളിൽ എത്താൻ ഇവിടെ നിന്ന് 200 മീറ്ററോളം മല കയറണം. ഗുഹകൾക്കും മുകളിൽ 100 മീറ്റർ ഉയരത്തിൽ നിന്ന് കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള ദൃശ്യങ്ങൾ കാണാം.ഒരുസമയം ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന പാറയിടുക്ക്.പാറകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും, കുറേ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയും പതുക്കെപ്പതുക്കെ നമുക്ക് അവിടെ എത്താം . കല്ലിലൂടെ പൊത്തിപ്പിടിച്ച് കയറാന്‍ പറ്റാത്തിടങ്ങളില്‍ കയറ്റത്തിന്റെ ആയാസം കുറയ്ക്കാന്‍ ചെറിയൊരു സഹായമെന്നപോലെ ഇരുമ്പുകൊണ്ടുള്ള ഏണികളും പാലങ്ങളുമൊക്കെയുണ്ട്.കയറ്റം ചെന്നവസാനിക്കുന്നത് ഗുഹയിലേക്ക കടക്കാനുള്ള ഇരുമ്പുഗേറ്റിന്റെ മുന്നിലാണ്.കയറിച്ചെല്ലുന്നത് ഇടയ്ക്കല്‍ ഗുഹയുടെ താഴെത്തട്ടിലേക്കാണ്. ഈ ഭാഗം പൂര്‍ണ്ണമായും ഒരു ഗുഹയെന്ന രീതിയില്‍ തോന്നുമെങ്കിലും അവിടന്ന് അകത്തേക്കുള്ള ഭാഗത്തിന്, അല്ലെങ്കില്‍ ഗുഹയുടെ ഉയരം കൂടുതലുള്ള മുകള്‍ത്തട്ടിന് ഒരു ഗുഹയുടെ സ്വഭാവം കുറവാണ്. മുകളില്‍ നിന്ന് സൂര്യപ്രകാശം സുലഭമായി വീഴുന്നത് മേല്‍മൂടിയൊന്നും കാര്യമായിട്ടില്ല്ലാത്തതുകൊണ്ടാണ്.

ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും, മണ്‍പാത്രങ്ങള്‍, ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമൊക്കെ ആരംഭിച്ച ചെറുശിലാസംസ്ക്കാരകാലത്താണ് ഈ കൊത്തുചിത്രങ്ങളില്‍ അധികവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.മനുഷ്യരുടേയ്യും, മൃഗങ്ങളുടേയും, പണിയായുധങ്ങളുടേയും, പൂക്കളുടേയുമൊക്കെ ആലേഖനങ്ങളാണ് അധികവും.
1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ് ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.ആദിവാസികളായ മുള്ളുക്കുറുമരുടേയുംപണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ് അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.
ശാസ്ത്രീയമായി പഠനം നടത്തി തെളിഞ്ഞതും, തുടര്പഠനങ്ങള് നടന്നുകൊണ്ടിരിക്കുന്നതുമായ ഇടക്കല്‍ ഗുഹയെ പറ്റിയുള്ള നാട്ടുകഥകള്‍ക്കും ഐതീഹ്യങ്ങള്‍ക്കും കുറവൊന്നുമില്ല .
ലവകുശന്മാര് എയ്ത അമ്പുകുത്തിയുണ്ടായ ഗുഹയാണിതെന്നും, രാമന് ശൂര്പ്പണഖയെ ‘മുറിച്ച് ‘ പരുക്കേല്പ്പിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില് വെച്ചാണെന്നും, ശ്രീകൃഷ്ണന് അയച്ച ഒരു അമ്പേറ്റാണ് മല പിളര്ന്നതെന്നുമൊക്കെ ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യങ്ങള്ക്ക് പുറമേ, ഇടയ്ക്കല് ഭഗവതി ഒരു സര്പ്പത്തിന്റെ സഹായത്തോടെ പരിസരവാസികളെ ഉപദ്രവിച്ചിരുന്നെന്നും നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് സര്പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ചുവെന്നുമൊക്കെയുള്ള നാട്ടുകഥകളും അമ്പുകുത്തിമലയെപ്പറ്റിയും, ഇടയ്ക്കല് ഗുഹയെപ്പറ്റിയും നിലവിലുണ്ട്.

സര്‍പ്പ നിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താനായി ചെട്ടിമാര് ഈയടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള് നടത്തിയിരുന്നത്രേ!(പുരാതനമായൊരു ജൈനക്ഷേത്രമാണ് ഈ ഭഗവതിക്ഷേത്രമെന്ന് ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നു.)
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെ മുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന് കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ‘ഇടയ്ക്കല്‍‘ ഗുഹ എന്ന പേര് വീണത്.
ഗുഹയുടെ മുകളില്‍ ഇപ്പോഴും ആ ഇടയ്ക്കല്‍ അതുപോലെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഭൂചലനത്തിന്റെ ഭാഗമായി ഗുഹയുടെ ഒരു വശത്തുള്ള പാറ നെടുകെ പിളര്‍ന്നുണ്ടായ വിടവിലൂടെ നോക്കിയാല്‍ ആയിരം മീറ്ററിലധികം താഴെയായി ആയിരംകൊല്ലി, കുപ്പക്കൊല്ലി ഗ്രാമങ്ങളുടെ വിദൂരദൃശ്യം കാണാം. ആ വിടവിലൂടെ സന്ദര്‍ശകള്‍ താഴേക്ക് വീണ് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ ചെയ്തിട്ടുണ്ട്.
മലയിലെ പാറപൊട്ടിക്കൽ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും ഒരു ഭീഷണിയാണ്. അനുമതി ലഭിച്ചിട്ടുള്ള മൂന്നു പാറമടകളേ ഇടയ്ക്കലിൽ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം പാറമടകൾ പ്രവർത്തിക്കുന്നു. ഈ സ്വപ്ന ഭൂമി ഓരോ ദിവസവും മനുഷ്യന്‍ പിളര്‍ത്തുന്നു.. നിറകണ്ണുകളോടെ യുള്ള അമ്പുകുത്തി മലയുടെ തേങ്ങല്‍ അവര്‍ അറിയാതെ പോയല്ലോ …..

PopAds.net

Leave a Reply